Section

malabari-logo-mobile

ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി

HIGHLIGHTS : One of the youths who went down to bathe in the quarry has gone missing

തിരൂര്‍: കുറ്റിപ്പുറം പകരനല്ലൂര്‍ ഊരോത്ത് പള്ളിയാലിലെ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി. ആലത്തിയൂര്‍ അണ്ണശ്ശേരി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ ബാദിര്‍ (24)നെയാണ് കാണാതായത്.

ഞായര്‍ വൈകീട്ട് 5.30 ഓടെയാണ് സംഭവം. ബാദിറും സുഹൃത്തുക്കളും ബന്ധുവീട്ടിലെത്തി തുടര്‍ന്ന് പത്തുപേരടങ്ങുന്ന സംഘം ചിങ്കിളി മടക്ക് സമീപമുള്ള കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

sameeksha-malabarinews

ക്വാറിയില്‍ മുങ്ങി താഴ്ന്ന ബാദിറിനെ കണ്ടെത്താന്‍ കുറ്റിപ്പുറം പോലീസും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!