Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു;പരപ്പനങ്ങാടിയിൽ 2 ഡിഷനുകൾ മൈക്രോകണ്ടെയ്ൻമെൻറ് സോണിൽ

HIGHLIGHTS : microcontainment zone

മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.

മൈക്രോ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ നഗരസഭ വാര്‍ഡുകള്‍

sameeksha-malabarinews

പരപ്പങ്ങാടയില്‍ ഡിവിഷ്ന്‍ 15(സ്റ്റേഡിയം),ഡിവിഷന്‍ 21(കൊട്ടന്‍തല),

തിരൂരങ്ങടിയില്‍- ഡിവിഷന്‍ 19 (മമ്പുറം),

കോട്ടക്കലില്‍- ചങ്കുവെട്ടി, മലപ്പുറത്ത്-
പടിഞ്ഞാറെമുക്ക്, കോട്ടപ്പടി,

വളാഞ്ചേരിയില്‍-മാരാന്‍കുന്ന്, കരിങ്കല്ലാത്താണി, മൂച്ചിക്കല്‍

പൊന്നാനിയില്‍-ചമ്രവട്ടം(10), പുള്ളപ്രം വെസ്റ്റ്(28), ഉറൂബ് നഗര്‍(29), പൊന്നാനി മുനിസിപ്പല്‍ ഓഫീസ്(39)

നിലമ്പൂരില്‍ -മുതുകാട്, പടിക്കുന്ന്, ചക്കാലക്കുത്ത്, താമരക്കുളം, വരേടംപാടം, മമ്മുള്ളി,

പെരിന്തല്‍മണ്ണയില്‍-കൊട്ടന്‍തല, ആനത്താനം, കളത്തിലക്കര,

മൈക്രോ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഗ്രാമ പഞ്ചായത്തുകള്‍

ചുങ്കത്തറ, കുറ്റിപ്പുറം, മ്പാട്, മങ്കട, മുര്‍ക്കനാട്, തിരുവാലി, വാഴക്കാട്

 

നിയന്ത്രണങ്ങള്‍ വ്യവസ്ഥകള്‍

  • മൈക്രോ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തക്കേുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതിപ്പെടുത്തിയിരിക്കുന്നു.
  • പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍/ പ്രവര്‍ത്തനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചകവാതക വിതരണം, ടെലികോം,മഴക്കാല പൂര്‍വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിംഗ് – അണ്‍ലോഡിംഗ്, അന്തര്‍ജില്ല യാത്ര, മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുള്ള യാതരു പ്രവര്‍ത്തികള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം. പ്രവര്ഡത്തനസമയെ വൈകുന്നേരം 7 വരെ
  • ബാങ്കുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് 2 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മാനേജര്‍ ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കും.
  • അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചയ്ക്ക് 2 മണി വരെ. സ്ഥാപനങ്ങളിലെ സ്റ്റാഫുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ച വിവരങ്ങളും ഒരേ സമയം സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിക്കുന്ന വിവരങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതാണ്.
  • പൊതുഗതാഗതം പ്രോട്ടോകോള്‍ പാലിച്ച അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുകയില്ല.
  • 10 വയസ്സിനും 60 വയസ്സിനും മുകളിളുള്ളവര്‍ ഒരു കാരണവശാലും വ്യക്തമായ ക്രയങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!