മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്തില്‍ വിവിധ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 400 അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ്‌സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും മങ്കട സി.എച്ച്. സിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്.
മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മങ്കട ഐ.എം.എസ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് രണ്ടു വരെയായിരുന്നു ക്യാമ്പ്.
സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് പൊട്ടേങ്ങല്‍, ശരീഫ് ചുണ്ടയില്‍ മറ്റു അംഗങ്ങള്‍, സി.എച്ച്.സി യിലെ ജീവനക്കാര്‍ ആര്‍. ആര്‍.ടി വളണ്ടിയര്‍മാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബാക്കി വരുന്നഅതിഥിതൊഴിലാളികള്‍ക്ക് അടുത്ത ആഴ്ച വാക്‌സിനേഷന്‍ നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.




