ഇന്ന് ശ്രീകഷ്ണ ജയന്തി

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരം കേന്ദ്രങ്ങളിലാണ് ശോഭയാത്ര സംഘടിപ്പിക്കുന്നത്.

രാവിലെത്തെ കൃഷണപ്പൂക്കളവും ഉച്ചയ്ക്കലത്തെ കണ്ണനൂട്ടും വൈകുന്നേരത്തെ ശോഭയാത്രയുമാണ് പ്രധാനപ്പെട്ട പരിപാടികള്‍.

വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കും.

കൃഷ്ണ ഗോപിക വേഷങ്ങള്‍ അണിഞ്ഞ കുട്ടികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമീപത്തുള്ള അമ്പാടി മുറ്റം എന്നറിയിപ്പെടുന്ന വീട്ടുമുറ്റങ്ങളിലാണ് ഒരുമിച്ച് ചേരുക.

Share news
error: Content is protected !!
Scroll to Top