എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

പലാക്കാട്: മുന്‍ എംഎല്‍എയും പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാജിപ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് അദേഹം പറഞ്ഞു.

മനസിനെ തളര്‍ത്തുന്ന സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്നും 50 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ഒരു അധികാരവും ലഭിക്കില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ രാജി വെക്കുകയാണെന്നും ഗോപിനാഥ് പറഞ്ഞു.

മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മറ്റ് കക്ഷിനേതാക്കളുമായുംചര്‍ച്ച നടത്തിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവരുന്നത്. ഗോപിനാഥിനെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടിയിരുന്നെങ്കിലും തങ്കപ്പനെയാണ് കോണ്‍ഗ്രസ് പാലക്കാട്ടെ ഡി സി സി പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top