ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരൂര്‍: കുറ്റിപ്പുറം പകരനല്ലൂര്‍ ഊരോത്ത് പള്ളിയാലിലെ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലത്തിയൂര്‍ അണ്ണശ്ശേരി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ ബാദിര്‍ (24)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. ബാദിറും സുഹൃത്തുക്കളും ബന്ധുവീട്ടിലെത്തി തുടര്‍ന്ന് പത്തുപേരടങ്ങുന്ന സംഘം ചിങ്കിളി മടക്ക് സമീപമുള്ള കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

ക്വാറിയില്‍ മുങ്ങി താഴ്ന്ന ബാദിറിനെ കണ്ടെത്താന്‍ കുറ്റിപ്പുറം പോലീസും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും രാത്രി വൈകിയും ഇന്ന് രാവിലെയും തിരച്ചില്‍ നടത്തിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top