ഡിസിസി പട്ടികയില്‍ ഇനി ചര്‍ച്ചയില്ല; കെ.സുധാകരന്‍

തിരുവനന്തപുരം: ഡിസിസി പട്ടികയില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘വിവാദം കൊണ്ട് എല്ലാ ദിവസവും മുന്നോട്ട് പോകാനാകില്ല. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു. ഗ്രൂപ്പുകളുടെ സംയോജനം ഇനി വേണ്ട’ എന്നും അദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നും പാര്‍ട്ടിക്ക് താങ്ങും തണലുമായി വേണമെന്നും. പരാമാവധി എല്ലാവരെയും സഹകരിപ്പിക്കുമെന്നും സഹകരിക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസമൊന്നും കൈയിലില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ എ വി ഗോപിനാഥ് പാര്‍ട്ടിവിടാനുള്ള തീരുമാനം മാറ്റണമെന്നും അദേഹം ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top