Section

malabari-logo-mobile

നടുറോഡില്‍ യുവതികള്‍ക്ക് നേരെ ആക്രമണം ;യൂത്ത് ലീഗ് നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം;ഡിവൈഎഫ്‌ഐ

HIGHLIGHTS : Attack on sisters on road in Thenjipalam Panambra

പരപ്പനങ്ങാടി:തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് സഹോദരികള്‍ക്ക് നേരെ ആക്രമണം നടത്തിയ യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സഹോദരികള്‍ക്ക് നേരെയുണ്ടായ യൂത്ത് ലീഗ് നേതാവ് സിഎച്ച് ഇബ്രാഹിം ഷബീറിന്റെ അതിക്രൂരമായ മര്‍ദനത്തില്‍ ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സ്ത്രീ സമൂഹത്തോടുള്ള പ്രാകൃത മനോഭാവമാണ് ഇതിലൂടെ തെളിഞ്ഞുവന്നിട്ടുള്ളതെന്നും ഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.

വാഹന തിരക്കേറിയ പാണമ്പ്ര ദേശീയ പാതയില്‍ അപകടകാരമാം വിധം വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാഹനം ഇടിച്ചുകയറ്റി അപായപ്പെടുത്താനും ശ്രമിച്ചു. ശേഷം കാറില്‍ നിന്നിറങ്ങി തലയ്ക്കും, മുഖത്തും മാരകമായി മര്‍ദിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് ആവിശ്യപെട്ടു.

sameeksha-malabarinews

എം. ബൈജു അധ്യക്ഷനായ യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി പി. വി അബ്ദുള്‍ വാഹിദ് ജില്ലാ കമ്മറ്റി അംഗം എ. വീരേന്ദ്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു. മര്‍ദ്ധനത്തിനിരയായ സഹോദരികളുടെ വീട് പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ മമ്മിക്കകത്ത് ഷമീര്‍,ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ഭാരവാഹികളായ പി. വി. അബ്ദുള്‍ വാഹിദ്, എം. ബൈജു, കിരണ്‍ പാലക്കണ്ടി, രഞ്ജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!