Section

malabari-logo-mobile

സന്തോഷ് ട്രോഫി;ഗ്രൂപ്പ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ ഇന്ന് അറിയാം

HIGHLIGHTS : Santosh Trophy: The second semi-finalist of Group A is known today

മലപ്പുറം:സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ ഇന്ന് (24-04-2022) അറിയാം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ 4.00 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ രാജസ്ഥാനെ നേരിടും. മൂന്ന് മത്സരങ്ങള്‍ കളിച്ച ബംഗാളിന് രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായി കഴിഞ്ഞു. രാജസ്ഥാനെ തോല്‍പ്പിക്കുകയാണങ്കില്‍ ഒമ്പത് പോയിന്റോടെ ബംഗാള്‍ സെമിക്ക് യോഗ്യത നേടും.

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മേഘാലയയെ തോല്‍പിച്ചാണ് ബംഗാളിന്റെ വരവ്. വിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള അറ്റാക്കിംങ് ആണ് ടീമിന്റെ ശക്തി. കഴിഞ്ഞ മത്സരത്തില്‍ മേഘാലയക്കെതിരെ അടിച്ച മിക്കഗോളുകളുടെയും തുടക്കം വിങ്ങുകളില്‍ നിന്നായിരുന്നു. രണ്ടാം മത്സരത്തില്‍ കേരളത്തോട് ഗോളടിക്കാന്‍ മറന്ന അറ്റാക്കിംങ് നിര ലക്ഷ്യം കണ്ടെത്താന്‍ തുടങ്ങിയത് ടീമിന്റെ ശക്തി ഇരട്ടിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍ ചില പാളിച്ചകള്‍ ഉണ്ടെങ്കിലും മുന്‍ ഗോകുലം കേരള എഫ്സിയുടെ ഗോള്‍ കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് മികച്ച ഫോമിലാണ്. മത്സരത്തിന്റെ അവസാന നിമിഷം നടത്തിയ പെനാല്‍റ്റി സേവും റിട്ടേര്‍ണ്‍ ബോള്‍ സേവുമാണ് ടീമിന്റെ സെമി സാധ്യത നിലനിര്‍ത്തിയത്. തന്‍മോയ് ഗോഷ് നയിക്കുന്ന മധ്യനിരയും മികച്ച ഫോമിലാണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന് അവസാന മത്സരമെങ്കിലും ജയിച്ച് വേണം നാട്ടിലേക്ക് തിരിക്കാന്‍. ഗോള്‍കീപ്പര്‍ ഒഴികെയുള്ള എല്ലാ ഡിപാര്‍ട്ട്മെന്റുകളും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മത്രമേ ആശ്വാസ ജയത്തിന് സാധ്യതയോള്ളു.

sameeksha-malabarinews

8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മേഘാലയ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങള്‍ കളിച്ച മേഘാലയക്ക് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് ഒരു ജയം രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റാണ് ഉള്ളത്. അവസാന മത്സരം ജയിച്ച ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും പഞ്ചാബ് ശ്രമിക്കുക. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിക്ക് യോഗ്യ നേടാനാണ് മേഘാലയ കാത്തിരിക്കുന്നത്. നിലവില്‍ 4 പോയിന്റുള്ള മേഘാലയക്ക് പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്റാകും. രാജസ്ഥാന്‍ ബംഗാളിനെ തോല്‍പ്പിച്ചാല്‍ മേഘാലയക്ക് സെമിക്ക് യോഗ്യത നേടാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!