നിയമസഭ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുക. ഇതില്‍ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കാനം വ്യക്തമാക്കി.

കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍, നാദാപുരത്ത് ഇ കെ വിജയന്‍, പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍, വൈക്കം സി കെ ആശ, നെടുമങ്ങാട് ജി ആര്‍ അനില്‍, അടൂര്‍ ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി ആര്‍.രാമചന്ദ്രന്‍, പുനലൂര്‍ പി എസ് സുപാല്‍, ചിറയിന്‍ കീഴ് വി. ശശി, ഒല്ലൂര്‍ കെ.രാജന്‍, കെടുങ്ങല്ലൂര്‍ വി.ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം ടൈസന്‍ മാസ്റ്റര്‍, ചേര്‍ത്തല പി.പ്രസാദ്, മൂവാറ്റുപുഴ എല്‍ദോ എബ്രഹാം, തൃശൂര്‍ പി.ബാലചന്ദ്രന്‍, പീരുമേട് വാഴൂര്‍ സോമന്‍, മണ്ണാര്‍ക്കാട് കെ പി സുരേഷ് രാജ്, ഏറനാട് കെ ടി അബ്ദുള്‍ റഹ്മാന്‍, മഞ്ചേരി ഡിബോണ നാസര്‍, തിരൂരങ്ങാടി അജിത് കൊളാടി എന്നിവരാണ് സ്ഥാനാര്‍ത്ഥികളാകുക.

പറവൂര്‍, ഹരിപ്പാട്, നാട്ടിക, ചടയമംഗലം സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.

കഴിഞ്ഞ തവണ 27 സീറ്റുകളിലായിരുന്നു സിപിഐ മത്സരിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top