ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഒരുവിഭാഗം എംഎല്‍എമാര്‍ തിരിഞ്ഞതോടെയാണ് ഉത്തരാഖണ്ഡില്‍ ബിജെപി രാഷ്ട്രീയ പ്രതിസന്ധിയിലെത്തിയത്.

കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നാണ് എംഎല്‍എമാരുടെ പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് ഭീഷണി എംഎല്‍എമാര്‍ ഉന്നയിച്ചിരുന്നു.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി അധികാരത്തില്‍ എത്തിയത്.

Share news
error: Content is protected !!
Scroll to Top