HIGHLIGHTS : 'As the siren of prosperity sounds'; Minister Sivankutty on the trolley on Cow Hug Day
തിരുവനന്തപുരം: ഫെബ്രുവരി 14ന് കൗ ഹഗ് ഡേ (പശു ആലിംഗന ദിനം) ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ ട്രൊളി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വലന്റൈന്‍സ് ദിനത്തില്‍ പശു ആലിംഗന ദിനം ആചരിക്കണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും നിരവധി ട്രോളുകളാണ് വരുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച് ഹിറ്റായ നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ”ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ…” എന്നും മന്ത്രി രംഗത്തോടൊപ്പം കുറിച്ചു.

മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ‘പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍, ലോകമാകെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് തന്നെ പശു ആലിംഗന ദിനമായി തെരഞ്ഞെടുത്തതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഉത്തരവില്‍ പറയുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
