HIGHLIGHTS : Leopard inside court in UP; Five people were injured
ദില്ലി : യുപിയിലെ ഗാസിയാബാദ് കോടതിയില്‍ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളില്‍ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കോടതി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുള്ളിപ്പുലിയെ പിടിക്കാന്‍ ശ്രമം തുടരുകയാണ്.
അഞ്ച് പേര്‍ക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അഭിഭാഷകര്‍ക്കും കേസിനായി എത്തിയ കക്ഷികളടക്കമുള്ളവര്‍ക്കുമാണ് പരിക്കേറ്റത്. കൈയ്ക്കും കണ്ണിനുമടക്കം പരിക്കേറ്റിട്ടുണ്ട്.

ഗാസിയാബാദ് ഉള്‍പ്പെട്ട എംസിആര്‍ മേഖലയില്‍ ചെറിയ കാടുകളുമുണ്ട്. ഇവിടെ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ ഇപ്പോള്‍ കോടതിക്കകത്തുള്ള ഇരുമ്പ് കൂട്ടിലേക്ക് ആക്കിയിരിക്കുകയാണ്. വനംവകുപ്പ് എത്തിയ ശേഷം മാത്രമാണ് പുലിയെ പിടികൂടാനാകുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
