HIGHLIGHTS : Three people, including two children, were doused with petrol and set on fire; 3 people were killed in Tamil Nadu
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീ കൊളുത്തി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ കൈക്കുഞ്ഞുങ്ങളാണ്. ചെല്ലങ്കുപ്പം വെള്ളിപ്പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ താമസക്കാരായ തമിഴരസി എന്ന യുവതിയും നാലും എട്ടും മാസമുള്ള കുഞ്ഞുങ്ങളുമാണ് മരിച്ചത്.
ഇവരുടെ ബന്ധുവായ സദ്ഗുരുവാണ് ആക്രമണം നടത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ധനലക്ഷ്മി,സെല്‍വി എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. തീ കൊളുത്തിയ സദ്ഗുരുവും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇയാളുടെ ഭാര്യാ സഹോദരിയാണ് കൊല്ലപ്പെട്ട തമിഴരസി. ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ട കൊലപാതകത്തില്‍ കലാശിച്ചത്.
കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ധനലക്ഷ്മിയും സെല്‍വിയും ചികിത്സയില്‍ കഴിയുന്നത്.

സദ്ഗുരുവിന്റെ ഭാര്യയായ ധനലക്ഷ്മിയുടെ ഇളയ സഹോദരിയാണ് തമിഴരസി. ഭര്‍ത്താവുമായി ഭിന്നതയിലായതിനെ തുടര്‍ന്ന് ധനലക്ഷ്മി നാല് മക്കള്‍ക്കൊപ്പം തമിഴരസിയുടെ വീട്ടിലേക്ക് വന്നു. ഇന്ന് ഇവിടെയെത്തിയ സദ്ഗുരു ധനലക്ഷ്മിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇയാള്‍ ഇവിടെ നിന്ന് പോയെങ്കിലും പിന്നീട് പെട്രോളുമായി മടങ്ങി വന്നു. പിന്നീട് ധനലക്ഷ്മിയുടെയും കുഞ്ഞുങ്ങളുടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. സദ്ഗുരു തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചിരുന്നു. തീ ഇയാളുടെ ദേഹത്തും ആളിപ്പടര്‍ന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു