HIGHLIGHTS : As a solution to clutter; Shah Jahan returned happily
വര്‍ഷങ്ങളായുള്ള അലച്ചിലിന് പരിഹാരം കണ്ട സന്തോഷത്തിലാണ് പുളിക്കല്‍ സ്വദേശി പി.എം ഷാജഹാന്‍. ആകെയുള്ള രണ്ടേമുക്കാല്‍ സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാനായി രണ്ട് വര്‍ഷത്തില്‍ അധികമായി കാത്തിരിപ്പിലായിരുന്നു ഇദ്ദേഹം. ഒടുവില്‍ കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് മുമ്പാകെ പരാതി നല്‍കി. പരാതി പരിശോധിച്ച മന്ത്രി ഒരാഴ്ചയ്ക്കകം പട്ടയം നല്‍കാന്‍ നിര്‍ദേശം നല്‍കി.
കോഴിക്കോട് സ്വദേശിയായ ഷാജഹാന്‍ 40 വര്‍ഷമായി പുളിക്കല്‍ ആലക്കപറമ്പിലാണ് താമസം. കരിപ്പൂര്‍ വിമാത്താവളത്തിലെ പെയ്ന്റിങ് ജോലി ചെയ്യുന്ന സമയത്താണ് പുളിക്കലില്‍ താമസം തുടങ്ങിയത്. രണ്ട് പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി ആദ്യം താമസിച്ച വീട് വിറ്റു. തുടര്‍ന്ന് നിലവിലെ വീട് വാങ്ങി. ഇതിനിടെ ഭാര്യ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായി. മകളുടെ വിവാഹ സമയത്ത് ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ അടക്കാന്‍ കഴിയാതെ പലിശ വര്‍ധിക്കുകയും ചെയ്തു.

ഭാര്യയെ പരിചരിക്കാന്‍ മറ്റാരും ഇല്ലാത്തതിനാല്‍ ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. നിലവിലെ വീട് വിറ്റ് ബാങ്ക് ലോണ്‍ അടക്കാന്‍ ശ്രമം നടത്തിയെങ്കിലും പട്ടയം ലഭിക്കാത്തതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിനെല്ലാം പരിഹാരം കണ്ട സന്തോഷത്തിലാണ് ഷാജഹാന്‍ അദാലത്തില്‍ നിന്നും മടങ്ങിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു