Section

malabari-logo-mobile

പരപ്പങ്ങാടിയില്‍ പതിമൂന്ന്കാരനെ പീഡിപ്പിച്ചകേസില്‍ പ്രതി അറസ്റ്റില്‍

HIGHLIGHTS : Defendant arrested for molesting 13-year-old boy in Parappangadi

പരപ്പനങ്ങാടി : കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അസ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.ചെട്ടപ്പടി സ്വദേശി വാകയില്‍ ഷിനോജ് (43 )നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

2020 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച കാര്യത്തിനും മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 19 ന് രജിസ്റ്റര്‍ ചെയ്ത കേസിലേക്കാണ് പ്രതിയെ പരപ്പനങ്ങാടിസിഐ ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

sameeksha-malabarinews

പരപ്പനങ്ങാടി അഡീ. എസ് ഐ സുരേഷ് കുമാര്‍, പോലീസുകാരായ ആല്‍ബിന്‍ , ജിനേഷ് , സമ്മാസ് , ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!