മണ്ണെണ്ണ വില; ഒറ്റയടിക്ക് 8 രൂപ വര്‍ധിപ്പിച്ചു

കൊച്ചി : റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി. ലിറ്ററിന്‍ മേല്‍ 8 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. മുമ്പ് 47 രൂപയായിരുന്നു . മൊത്തവ്യാപാര വില ലിറ്ററിന് 6.70 രൂപ വര്‍ധിപ്പിച്ചു.

പുതുക്കിയ വില ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പ്രാബല്യത്തില്‍ വരും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top