Section

malabari-logo-mobile

സ്വപ്‌ന സുരേഷിന് ജാമ്യം

HIGHLIGHTS : തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. ഹൈക്കോടതിയുടേതാണ് വിധി. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കും....

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. ഹൈക്കോടതിയുടേതാണ് വിധി. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കും. യുഎപിഎ കേസിലും സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചതോടെ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാം.

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.കസ്റ്റംസ് ,ഇഡി കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

sameeksha-malabarinews

പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

ഒന്നരവര്‍ഷമായി അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

സ്വപ്‌ന സുരേഷിന് പുറമെ പി എസ് സരിത്ത്, കെ ടി റമീസ്, ജലാല്‍ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!