Section

malabari-logo-mobile

50 തികഞ്ഞവര്‍ പനി വാക്‌സിന്‍ എടുക്കണം; ജാഗ്രത നിര്‍ദേശവുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

HIGHLIGHTS : 50 year old has to get fever vaccine, Qatar's Health Ministry on alert

ദോഹ : കാലാവസ്ഥ മാറ്റം, ചൂട് മാറി, രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിനിടെ 50 തികഞ്ഞവര്‍ ശൈത്യകാലത്തിന് മുമ്പായി പനി വാക്‌സിന്‍ സ്വീകരിച്ച് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം.

കാലാവസ്ഥമാറ്റത്തോടെ ജലദോഷം, പനി, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച വൈറല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഈ സാഹചര്യത്തില്‍ മുതിര്‍ന്നവരിലേക്ക് രോഗം എളുപ്പത്തില്‍ പകരാന്‍ സാധ്യതയുള്ളതിനാലും 50 വയസ്സിനു മുകളിലുള്ളവര്‍ പനിക്കെതിരെ വാക്‌സീന്‍ എടുക്കണമെന്ന് റുമൈല ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി അംഗവുമായ ഡോ. ഹനാദി അല്‍ ഹമദ് ആവശ്യപ്പെട്ടു.

sameeksha-malabarinews

കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ പനി വാക്‌സിന്‍ എടുക്കല്‍ മുന്‍കാലത്തേക്കാള്‍ അനിവാര്യമാണന്ന് ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!