Section

malabari-logo-mobile

കല്യാണത്തില്‍ തര്‍ക്കം; കെ എസ് യു സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ കൂട്ടത്തല്ല്

HIGHLIGHTS : Argument at wedding; KSU not present at state executive meeting

തിരുവനന്തപുരം : കെപിസിസി ഓഫിസില്‍ നടന്ന യോഗത്തില്‍ കെഎസ് യു ഭാരവാഹികള്‍ തമ്മില്‍ തല്ലി. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം. കെ എസ് യുവിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫിസില്‍ ചേര്‍ന്നത്.

വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതില്‍ കുറച്ച് പേര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവന്‍ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ അങ്ങനെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ എന്‍എസ് യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മറുപടി നല്‍കി.

sameeksha-malabarinews

ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് പറഞ്ഞപ്പോള്‍ തൃശൂരില്‍ നിന്നുള്ള, കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ഈ ഭാരവാഹി പ്രകോപിതനാകുകയും ഉന്തും തള്ളും ആരംഭിക്കുകയും ചെയ്തു. ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. ഭാരവാഹികള്‍ അകത്തുനടന്ന യോഗത്തില്‍ നിന്ന് അടിതുടങ്ങി. പിന്നാലെ അടിച്ചുകൊണ്ട് പുറത്തേക്ക് വരികയായിരുന്നു. എന്നാല്‍ ഇവിടെയുണ്ടായിരുന്ന കെപിസിസി നേതാക്കള്‍ ഭാരവാഹികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി.

കെഎസ് യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ സംഘടനയ്ക്കകത്തുണ്ട്. എഐ ഗ്രൂപ്പുകള്‍ ഒരു ഭാഗത്തും കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍ പക്ഷങ്ങള്‍ മറുഭാഗത്തും ചേരിതിരിഞ്ഞാണ് ഇന്നത്തെ അടി നടന്നത്. കെ സുധാകരന്‍ തന്നെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പ് നേരത്തേ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോജിപ്പ് ഉള്ളതിനാല്‍ കെപിസിസി ഓഫീസില്‍ കെഎസ് യുവിന്റെ പ്രഥമ യോഗം പോലും ചേരാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ യോഗം ചേര്‍ന്നപ്പോഴാണ് അടിയുണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!