നിലമ്പൂര്‍: ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സ്‌പെഷ്യല്‍ കമാന്‍ഡോ ചാലി യാര്‍ പുഴയില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചു. നിലമ്പൂര്‍ എംഎസ് പി ക്യാമ്പിലെ ആന്റി മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് (തണ്ടര്‍ ബോള്‍ട്ട്) അംഗം തിരുവനന്തപുരം പാങ്ങോട് എസ്എന്‍ വില്ലയില്‍ ഷാജിയുടെ മകന്‍ ജെ റാസി (33)യാണ് മരിച്ചത്.
ഞായര്‍ വൈകിട്ട് ആറോടെ ക്യാമ്പിലെ മറ്റു സേനാംഗങ്ങള്‍ ക്കൊപ്പം കുളിക്കുന്നതിനിടെയാ ണ് അപകടം. ക്യാമ്പിന് താഴെ ചാലിയാറിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ പുഴയുടെ മധ്യ ത്തില്‍ മുങ്ങിത്താഴുകയായിരു ന്നു. സ്ഥിരമായി നീന്തുന്ന ഇടമാ ണിത്.
കൂടെ ഉണ്ടായിരുന്നവരും ഫയര്‍ഫോഴ്‌സും പൊലീസും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെ ങ്കിലും രക്ഷിക്കാനായില്ല. മൃതദേ ഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉമ്മ റഷീദ, ഭാര്യ നാസി മകള്‍ റിയ ഫാത്തിമ, സഹോദരന്‍ റിയാസ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



