Section

malabari-logo-mobile

അറബിക്കിന്‌ അധ്യാപകനെ വെക്കാന്‍ മുസ്ലീം കുട്ടികള്‍ തന്നെ വേണമെന്നില്ല

HIGHLIGHTS : മലപ്പുറം: 28 മുസ്ലീം കുട്ടികള്‍ അറബി പഠിക്കാനുണ്ടെങ്ങില്‍ മാത്രമെ അറബി അധ്യാപക തസ്‌തിക സ്ഥിരമാക്കാവു എന്ന കെഇആറിലെ വ്യവസ്ഥ വിദ്യഭ്യാസവകുപ്പ്‌ മാറ്റ...

ചട്ടഭേദഗതി കെടി ജലീല്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന്

dhanya teacherമലപ്പുറം: 28 മുസ്ലീം കുട്ടികള്‍ അറബി പഠിക്കാനുണ്ടെങ്ങില്‍ മാത്രമെ അറബി അധ്യാപക തസ്‌തിക സ്ഥിരമാക്കാവു എന്ന കെഇആറിലെ വ്യവസ്ഥ വിദ്യഭ്യാസവകുപ്പ്‌ മാറ്റി ഇനി 28 കുട്ടികള്‍ അറബി പഠിക്കാനുണ്ടെങ്ങില്‍ ആ അധ്യാപകര്‍ക്ക്‌ മുഴുവന്‍സമയം സ്ഥിരം അധ്യാപകന്‍മാരാകാനുള്ള വഴി തെളിഞ്ഞു.

sameeksha-malabarinews

എടപ്പാള്‍ ജിഎല്‍പി സ്‌കൂളിലെ അറബിക്‌ അധ്യാപിക ധന്യ സ്ഥലം എംഎല്‍എ കെടി ജലീലിന്‌ നല്‍കിയ നിവേദനത്തിലൂടെയാണ്‌ ഇത്തരമൊരു വ്യവസ്ഥ ചര്‍ച്ചയായതും അത്‌ തിരുത്താനുള്ള വഴി തെളിഞ്ഞതും.
സംസ്ഥാനത്ത്‌ ഒരു ക്ലാസില്‍ അറബി പഠിക്കുന്ന കുട്ടികളില്‍ 28 പേരങ്ങിലും മുസ്ലീം കുട്ടകളായെങ്കില്‍ മാത്രമെ അവിടുത്തെ അറബി അധ്യാപകനെ മുഴുവന്‍ സമയ അധ്യാപകനാക്കു. എടപ്പാള്‍ ജിഎല്‍പി സ്‌കൂളില്‍ 60 കുട്ടികള്‍ അറബി പഠിക്കാനുണ്ടെങ്കിലും അതില്‍ 15 പേര്‍ മാത്രമായിരുന്നു്‌ മുസ്ലീം കുട്ടികള്‍.

കെടി ജലീല്‍ രണ്ടു തവണ ഈ വിഷയം സബ്‌മിഷനായി നിയമസഭയില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്‌, വിദ്യഭ്യാസമന്ത്രി എന്നിവരെ നേരില്‍ കണ്ട്‌ ഈ അപകാത ബോധിപ്പിക്കുകയും ചെയ്‌തു. വിദ്യഭ്യാസ സബ്‌ജക്ട്‌ കമ്മറ്റിയുടെ മുന്നിലും ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തും. തുടര്‍ന്നാണ്‌ 1958ലെ കെഇആര്‍ ചട്ടത്തിലെ വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയത്‌. എംഎല്‍എ ഈ ഉത്തരവ്‌ നേരിട്ട്‌ സ്‌കൂളിലെത്തി അസംബ്ലിയില്‍ വെച്ച്‌ അധ്യാപികക്ക്‌ കൈമാറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!