Section

malabari-logo-mobile

കണ്ണൂരില്‍ ക്വാറി ആക്രമിച്ചത്‌ മാവോയിസ്‌റ്റ്‌ സാന്നിധ്യം അറിയിക്കാന്‍നുള്ള ശ്രമം; ചെന്നിത്തല

HIGHLIGHTS : തിരു: കണ്ണൂരില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണം സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. മാവോയിസ്‌റ്റുക...

RAMESH_CHENNITHALA_9010eതിരു: കണ്ണൂരില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണം സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. മാവോയിസ്‌റ്റുകളുടേത്‌ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും ഇതിന്‌ ആദിവാസികളുടേയോ, ജനങ്ങളുടേയോ പിന്തുണയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ്‌ നടുംപൊയിലില്‍ കരിങ്കല്‍ ക്വാറി ഓഫീസിന്‌ മാവോയിസ്‌റ്റുകള്‍ തീയിട്ടത്‌. 24 ാം മൈലിലെ ന്യൂഭാരത്‌ സ്‌റ്റോണ്‍ ക്രഷേഴ്‌സ്‌ യൂണിറ്റിന്റെ ഓഫീസിന്‌ നേരെയാണ്‌ ആക്രണമണമുണ്ടായത്‌. തോക്കുചൂണ്ടി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതിന്‌ ശോഷമായിരുന്നു മാവോയിസ്‌റ്റ്‌ ആക്രമണം.

sameeksha-malabarinews

ആക്രമികള്‍ ക്വാറിയുടെ ഒാഫീസ്‌ മുറി അടിച്ചു തകര്‍ത്ത്‌ തീയിട്ടു. മാവോയിസ്‌റ്റ്‌ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ സംഘം ഓഫീസ്‌ ആക്രമിക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ടെലിവിഷനും അക്രമികള്‍ അഗ്നിക്കിരയാക്കി. ആയുധധാരികളാണ്‌ ആക്രമണം നടത്തിയതെന്ന്‌ കാവല്‍ക്കാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!