കോഴിക്കോട്: പെറ്റമ്മല്‍ അപ്പോളോ ഗോള്‍ഡ് ഷോറൂമില്‍ വന്‍ തീപിടുത്തം. തീപിടുത്തതില്‍ ആളപായം ഉണ്ടായിട്ടില്ല. ഷോറൂം പാര്‍ക്കിംഗില്‍ നിര്‍ത്തിയട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ആളപായം ഉണ്ടായിട്ടില്ല.
ആഭരണ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ബേസ്‌മെന്റിലാണ് ഇന്ന് രാവിലെ 11.30 ഓടെ തീ പിടിച്ചത്. തീപിടിച്ച സമയത്ത് ജീവനക്കാരുള്‍പ്പെടെ 25 ഓളം ആളുകള്‍ ഷോറൂമിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഗ്ലാസ് പൊട്ടിച്ച് ആളുകളെ പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ആളുകളുടെ വൈദ്യ പരിശോധന നടത്തി. ആര്‍ക്കും ഗുരുതര പരിക്കില്ല. പാര്‍ക്കിംഗിലുണ്ടായിരുന്ന 22 ബൈക്കും 3 കാറും ഒരു ഓട്ടോറിക്ഷയും പൂര്‍ണമായും കത്തി നശിച്ചു.
മാലിന്യത്തിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.




