ചേക്കാലി മുനീര്‍ അനുസ്മരണം നടത്തി

പരപ്പനങ്ങാടി: അബൂദാബി പരപ്പനങ്ങാടി മുന്‍സിപ്പല്‍ .കെ .എം.സി.സി.കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ എം സി .സി .ജില്ലാ ഭാരവാഹി കൂടിയായ ചേക്കാലി മുനീര്‍ അനുസ്മരണവും പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. പി. കെ. അബ്ദു റബ്ബ്.എം.എല്‍.എ. പരിപാടി ഉദ്ഘാടമനം ചെയ്തു.

സംഘടനയെ നവ മാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വളര്‍ത്തിയെടുക്കുന്നതിലും വ്യക്തി ജീവിതത്തില്‍ സ്‌നേഹ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും ഏറെ വില കല്‍പ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു മുനീര്‍ ചേക്കാലിയെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു.

എച്ച്. ഹനീഫ, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, കടവത്ത് സൈതലവി, നാസര്‍ എടരിക്കോട്, സുബൈര്‍ പന്തക്കന്‍,റഷീദ് വാക്കണ്ടന്‍,അഷറഫ് ജന്നാത്ത് എന്നിവര്‍ സംസാരിച്ചു. മുസ്ഥഫ തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷനായ ചടങ്ങില്‍ പി.വി മുസ്തഫ സ്വാഗതവും ശുഹൈബ് ചിറമംഗലം നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top