Section

malabari-logo-mobile

കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി അനുരാജി പി.ആര്‍; ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷ

HIGHLIGHTS : Anuraji PR, a research student at Kalady Sanskrit University; National Vice President of the Bhim Army

തിരുവനന്തപുരം: ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി അനുരാജി പി. ആറിനെ തെരഞ്ഞെടുത്തു.

ഭീം ആര്‍മിയുടെ കേരള ഘടകത്തിലെ സജീവ പ്രവര്‍ത്തകയായ അനുരാജി പി. ആര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച് വരുന്നു. ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടിയാണ് ഭീം ആര്‍മി എന്ന പ്രസ്ഥാനം രൂപീകരിച്ചത്.

sameeksha-malabarinews

ഡോ. ബി ആര്‍ അംബേദ്കറുടെയും ബി.എസ്.എപി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഭീം ആര്‍മിക്ക് രൂപം നല്‍കിയത്. 2015ലാണ് പ്രസ്ഥാനം രൂപീകരിച്ചത്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികദിനമായ മാര്‍ച്ച് 15-നാണ് ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയായി മാറിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!