Section

malabari-logo-mobile

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിന് വിലക്ക്

HIGHLIGHTS : Prohibition of bullfighting in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം പരിഗണിച്ച് കൊട്ടിക്കലാശം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശത്തിനു പൂര്‍ണവിലക്കേര്‍പ്പെടുത്തിയത്. ഇതോടെ നിശബ്ദ പ്രചാരണത്തിനു മുന്നോടിയായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും വലിയ പ്രചാരണ പരിപാടികള്‍ സാധാരണ മട്ടില്‍ നിര്‍ത്തേണ്ടി വരും.

കൊട്ടിക്കലാശം ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാത്രി ഏഴു മണി വരെ പ്രചാരണം അനുവദിച്ചിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് 19 കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ഉച്ചഭാഷിണികളുടെ ഉപയോഗവും വിലക്കിയിട്ടുണ്ട്.

sameeksha-malabarinews

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള 48 മണിക്കറ് സമയം ആളുകള്‍ അനധികൃതമായി കൂട്ടം കടുന്നതും മറ്റു പരിപാടികള്‍ നടത്തുന്നതും പൂര്‍ണമായി വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രത്യേക സംഘം നിരീക്ഷിക്കും. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും കമ്മീഷന്‍ ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളുടെ പരിസരത്ത് തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഏപ്രില്‍ 6 ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. നാലാം തീയതിയോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ രണ്ട് ദിവസം സ്ഥാനാര്‍ഥികള്‍ക്ക് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!