കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് രോഗബാധ; 160 പേര്‍ക്ക് രോഗമുക്തി

Experts say reintroducing mass testing will help officials manage the rise. / Photo Credit : BBC

മലപ്പുറം: ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ എട്ട് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

160 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,21,465 ആയി. 18,092 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,692 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 167 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 60 പേരും അഞ്ച് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 608 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 02
ആലങ്കോട് 01
ആനക്കയം 03
അങ്ങാടിപ്പുറം 02
അരീക്കോട് 01
ആതവനാട് 01
ഊരകം 01
ചീക്കോട് 01
ചെറിയമുണ്ടം 02
ചെറുകാവ് 01
ചോക്കാട് 03
ചുങ്കത്തറ 04
എടക്കര 02
എടപ്പാള്‍ 07
ഏലംകുളം 02
കാലടി 02
കണ്ണമംഗലം 02
കരുവാരക്കുണ്ട് 01
കീഴാറ്റൂര്‍ 02
കോഡൂര്‍ 01
കൊണ്ടോട്ടി 05
കോട്ടക്കല്‍ 01
കുറ്റിപ്പുറം 04
മക്കരപ്പറമ്പ 01
മലപ്പുറം 13
മംഗലം 02
മഞ്ചേരി 03
മങ്കട 03
മാറാക്കര 02
മാറഞ്ചേരി 03
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 01
മുതുവല്ലൂര്‍ 02
നന്നമ്പ്ര 02
നന്നംമുക്ക് 01
നിലമ്പൂര്‍ 04
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 03
പള്ളിക്കല്‍ 01
പരപ്പനങ്ങാടി 07
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 03
പെരുമ്പടപ്പ് 04
പൊന്മള 01
പൊന്മുണ്ടം 02
പൊന്നാനി 04
പോരൂര്‍ 01
പോത്തുകല്ല് 04
പുളിക്കല്‍ 01
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 05
താനൂര്‍ 06
തലക്കാട് 02
തവനൂര്‍ 02
തേഞ്ഞിപ്പലം 02
തിരുനാവായ 01
തൃപ്രങ്ങോട് 01
തുവ്വൂര്‍ 02
തിരൂര്‍ 13
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 02
വളവന്നൂര്‍ 07
വള്ളിക്കുന്ന് 06
വട്ടംകുളം 05
വാഴക്കാട് 01
വാഴയൂര്‍ 02ed
വഴിക്കടവ് 01
വെളിയങ്കോട് 01
വേങ്ങര 05
വെട്ടത്തൂര്‍ 02
വെട്ടം 13
വണ്ടൂര്‍ 03

Share news
error: Content is protected !!
Scroll to Top