Section

malabari-logo-mobile

ദത്ത് വിവാദം: കുഞ്ഞിനെ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചു; ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടി

HIGHLIGHTS : Anupama's baby brought to Thiruvananthapuram from Andhra Pradesh

തിരുവനന്തപുരം: ആന്ദ്ര സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്ത, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് എത്തിച്ചു. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ കുഞ്ഞഇനെ നഗരത്തിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈദരാബാദില്‍ നിന്നുള്ള വിമാനത്തില്‍ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂന്ന് പോലീസുദ്യോഗസ്ഥന്‍ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞഇനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്.

sameeksha-malabarinews

രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് ആയിരിക്കും. നഗരത്തിലെ ഒരു ശിശുഭവനിലാണ് കുഞ്ഞഇനെ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് അന്തിമ വിധി വരുന്നചുവരെ കുഞ്ഞിനെ ഇവിടെ സംരക്ഷിക്കും.

കഴിഞ്ഞ ദിവസം ആന്ദ്രയിലെ ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങഅങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്. സംഘം ആദ്യം ആന്ധ്രയിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകരുമായും സ്ഥലത്തെ പോലീസുദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!