Section

malabari-logo-mobile

മാപ്പ് മാത്രം പോരാ; കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം: പ്രകാശ് രാജ്

HIGHLIGHTS : Farmers’ protests: Prakash Raj tells PM, ‘Sorry is not enough!’

ന്യൂഡല്‍ഹി: വിവാദ കൃഷി നിയമത്തിനെതിരെ നടന്ന സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് നടന്‍ പ്രകാശ് രാജ്. വിഷയത്തില്‍ മാപ്പ് പരഞ്ഞാല്‍ മാത്രം പോരെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തെലങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ നഗര-വികസന മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് നടന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

വിവാദമായ മൂന്നി കൃഷി നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ, കര്‍ഷക സമരത്തിനിടെ മരിച്ച 750ലേറെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചിരുന്നു.

sameeksha-malabarinews

വിഷയത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കെ.ടി. രാമറാവു ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രകാശ് രാജ് മരണത്തിന്‌റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!