അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴിയില്‍ മുരുകേശ് – ജ്യോതി ദമ്പതികളുടെ ഒരുവയസുളള മകന്‍ ആദര്‍ശ് ആണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ കോയമ്പത്തൂരിലെക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് മുരുകേശ്-ജ്യോതി ദമ്പതികളുടെ ഒരു വയസുളള കുഞ്ഞിനെ അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച ഡോക്ടര്‍മാരാണ് ആശുപത്രിയിലുളളതെന്നും കോട്ടത്തറ ആശുപത്രിയില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജനുവരി മുതലുളള കണക്ക് അനുസരിച്ച് അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ഒന്‍പതാമത്തെ ശിശുമരണമാണിത്.




