Section

malabari-logo-mobile

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം

HIGHLIGHTS : Another earthquake on the Turkey-Syria border

ഹതായ്: നിരവധി ജീവനുകള്‍ കവര്‍ന്നെടുത്ത ഭൂകമ്പത്തിന്റെ കനത്ത ആഘാതം വിട്ടുമാറും മുന്‍പ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. തുര്‍ക്കി- സിറിയ അതിര്‍ത്തിയായ ഹതായ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേല്‍മണ്ണില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ച മുന്‍പ് കനത്ത നാശനഷ്ടം ഉണ്ടാക്കിയ 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ലബനോന്‍, സിറിയ, ഈജിപ്ത്, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലും ഇതിന്റെ ചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി തുര്‍ക്കി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ദൗത്യ സംഘങ്ങളെ പിന്‍വലിച്ചിരുന്നു. ആ സാഹചര്യത്തിലാണ് തുര്‍ക്കിയില്‍ വീണ്ടുമൊരു ഭൂചലനം കൂടി ഉണ്ടാകുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയില്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളില്‍ അഭയം തേടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!