HIGHLIGHTS : Minister V Abdurrahiman inaugurated the open gym at SNM Higher Secondary School, Parappanangady.
പരപ്പനങ്ങാടി: ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവുമാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് വിദ്യാര്‍ത്ഥിസമൂഹത്തിന് കരുത്തേകണ്ടത് എന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ ആരംഭിച്ച ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ എന്‍എസ്എസ് സമാഹരിച്ച തുകകൊണ്ട് വാങ്ങിച്ച ഉപകരണങ്ങള്‍ സ്‌കൂള്‍ ഐഇഡി റിസോഴ്‌സ് റൂമിന് മന്ത്രി കൈമാറി.സ്‌കൂള്‍ വെബ് സൈറ്റ് ഉദ്ഘാടനം അലുംമ്‌നി ലോഗോ പ്രകാശനം വിവിധ മത്സര വിജയികള്‍ക്ക് അവാര്‍ഡ് ദാനം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്, പിടിഎ പ്രസിഡന്റ് ഇഒ അന്‍വര്‍, പ്രിന്‍സിപല്‍ ജാസ്മിന്‍, ഹെഡ്മാസ്റ്റര്‍ ബെല്ലജോസ്, നിയാസ് പുളിക്കലകത്ത്, സിഐ ജിനേഷ്, നിസാര്‍ അഹമ്മദ്, അബ്ദുലതീഫ് മദനി, രാജ്‌മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍,കരാട്ടേ കളരിപയറ്റ് പ്രദര്‍ശനം എന്നിവയും നടന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു