Section

malabari-logo-mobile

കാനഡ അതിർത്തിയിലെ തണുപ്പിൽ മരവിച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു

HIGHLIGHTS : An Indian family has been identified frozen to death on the Canadian border

യുഎസ് കാനഡ അതിർത്തിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികളായ ജഗദീഷ് ബൽദേവ് ഭായ് പട്ടേൽ, ഭാര്യ വൈശാലി ബെൻ ജഗദീഷ് കുമാർ പട്ടേൽ, മക്കളായ വിഹാംഗി, ധാർമിക് എന്നിവരാണ് മരണപ്പെട്ടത് എന്ന് പോലീസ് സ്ഥിരീകരിച്ചു.

ജനുവരി 19ന് യു എസ് കാനഡ അതിർത്തിയിൽ നിന്ന് 12 മീറ്റർ അകലെ മോണിറ്റോബയിൽ ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 26നാണ് ഇവരുടെ മൃതദേഹം പരിശോധന പൂർത്തിയായത്. കഠിനമായ ശൈത്യത്തെ തുടർന്ന് ഇവർ തണുത്തുമരവിച്ച മരണപ്പെട്ടത് ആണെന്ന് പരിശോധനയിൽ കണ്ടെത്തി.

sameeksha-malabarinews

മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വരികയാണെന്നും കുടുംബത്തിൻറെ ദാരുണമായ മരണവിവരം ഗുജറാത്തിലെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!