Section

malabari-logo-mobile

കിണറില്‍ വീണ വളര്‍ത്തുനായയെ രക്ഷിക്കാന്‍ സാരി കെട്ടി ഇറങ്ങി കിണറ്റില്‍ അകപ്പെട്ട യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന.

HIGHLIGHTS : The fire brigade came to the rescue of a young woman who fell into a well wearing a sari to save her pet dog.

തിരുവനന്തപുരം : കിണറില്‍ വീണ വളര്‍ത്തുനായയെ രക്ഷിക്കാന്‍ സാരി കെട്ടി ഇറങ്ങി കിണറ്റില്‍ അകപ്പെട്ട യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. തിരുവനന്തപുരം വിളപ്പില്‍ശാല കുണ്ടാമൂഴിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. തന്റെ വളര്‍ത്തുനായ കിണറില്‍ വീണതോടെയാണ് കുണ്ടാമൂഴി കുന്നത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പാര്‍വതി(25) സാഹസികമായി കിണറിലിറങ്ങിയത്.

രണ്ട് സാരി കൂട്ടിക്കെട്ടി ഇതില്‍ പിടിച്ചാണ് പാര്‍വതി കിണറ്റിലിറങ്ങിയത്. കിണറ്റിലിറങ്ങി നായയെ രക്ഷിച്ച യുവതി പക്ഷേ കിണറില്‍ അകപ്പെട്ട് പോവുകയായിരുന്നു. കിണറില്‍ നിന്നും തിരികെ കയറാനുള്ള ശ്രമത്തിനിടയില്‍ പാര്‍വതി സാരിയില്‍നിന്നുള്ള പിടിവിട്ട് കിണറ്റില്‍ വീണു. വീഴ്ചയില്‍ കാലിനും കൈക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പിന്നീട് തിരികെ കയറാനായില്ല.

sameeksha-malabarinews

പിന്നാലെയാണ് അഗ്‌നി രക്ഷാ സേനയുടെ സഹായം തേടിയത്. പമ്പുസെറ്റിന്റെ പൈപ്പില്‍ പിടിച്ചുകിടക്കുകയായിരുന്ന ഇവരെ കാട്ടാക്കടയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.  ഫയര്‍മാന്‍ മഹേന്ദ്രന്‍ കിണറ്റിലിറങ്ങി യുവതിയെ കരകയറ്റുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മുരുകന്‍, ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, ബിജു, വിനുമോന്‍, സജീവ്രാജ് എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!