Section

malabari-logo-mobile

വഴുതനങ്ങകൊണ്ടൊരു കിടിലം സ്‌നാക്ക്

HIGHLIGHTS : An eggplant snack

ആവശ്യമായ ചേരുവകള്‍

വഴുതനങ്ങ – 1 വലുത് (ചെറുതായി സ്ലൈസ് ചെയ്തത്)
കടലമാവ് – 1 കപ്പ്
അരിപൊടി – 3 ടേബിള്‍സ്പൂണ്‍
മുളക്‌പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
കരിജീരകം – ½ ടീസ്പൂണ്‍
ബേക്കിങ് സോഡ – ¼ ടീസ്പൂണ്‍
വെള്ളം – ¾ കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – ഫ്രൈ ചെയ്യാന്‍ ആവശ്യമായത്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ വഴുതനങ്ങ ഒഴികെ എല്ലാം ചേരുവകളും ഒരുമിച്ച് മിക്‌സ് ചെയ്യുക. ശേഷം വെള്ളം ചേര്‍ത്ത് സ്മൂത്തായ ഒരു ബാറ്റര്‍ തയ്യാറാക്കി എടുക്കുക. ശേഷം ഈ മാവില്‍ വഴുതന സ്ലൈസ് ആക്കിയത് മുക്കിയെടുത്ത് ചൂടായ എണ്ണയിലേക്ക് വച്ചുകൊടുക്കുക.ഇത് ഇടത്തരം ചൂടില്‍ 2-3 മിനിറ്റ് രണ്ട്ഭാഗവും ഫ്രൈ ചെയ്യുക. പാകമായതിന് ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!