Section

malabari-logo-mobile

റോഡരികില്‍ ഉപേക്ഷിച്ച മിനിലോറി മാലിന്യം കൊണ്ട് നിറഞ്ഞു; ദുരിതത്തിലായി നാട്ടുകാര്‍

HIGHLIGHTS : വള്ളിക്കുന്ന്:വര്‍ഷങ്ങളായി ഉടമ ഉപേക്ഷിച്ച മിനി ടിപ്പര്‍ ലോറി മാലിന്യംകൊണ്ട് നിറഞ്ഞു. ഇതെതുടര്‍ന്ന് ദുരിതത്തിലായതോപാവം നാട്ടുകാരും. അത്താണിക്കല്‍ -ഒ...

അത്താണിക്കല്‍ പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം മാലിന്യം നിറഞ്ഞു കിടക്കുന്ന ഉടമ ഉപേക്ഷിച്ച മിനി ലോറിഅത്താണിക്കല്‍ പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം മാലിന്യം നിറഞ്ഞു കിടക്കുന്ന ഉടമ ഉപേക്ഷിച്ച മിനി ലോറി

വള്ളിക്കുന്ന്:വര്‍ഷങ്ങളായി ഉടമ ഉപേക്ഷിച്ച മിനി ടിപ്പര്‍ ലോറി മാലിന്യംകൊണ്ട് നിറഞ്ഞു. ഇതെതുടര്‍ന്ന് ദുരിതത്തിലായതോപാവം നാട്ടുകാരും. അത്താണിക്കല്‍ -ഒലിപ്രം റോഡില്‍ പാറക്കണ്ണി ബസ്റ്റോപ്പ് പരിസരത്തായാണ് റോഡറിലില്‍ ടിപ്പര്‍ ലോറി നിര്‍ത്തി ഉടമ സ്ഥലം വിട്ടത്. ഇതോടെ പുല്‍ ചെടികളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞു ലോറി കാണാന്‍ കഴിയാത്ത നിലയില്‍ ആയി. അടുത്തിടെ പ്രേദേശത്തെ കാരുണ്യ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ കാടുകള്‍ വെട്ടി മാറ്റിയിരുന്നു.

ലോറി നിര്‍ത്തിയിട്ടനാള്‍ മുതല്‍ ഇതിനുള്ളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാണ്. വാഹനങ്ങളില്‍ ഉള്‍പെടെ എത്തി മാലിന്യം വാഹനത്തില്‍ നിക്ഷേപിക്കുന്നത് പതിവാണിവിടെ. ഇപ്പോള്‍ മദ്യ കുപ്പികകൂടി ലോറിയില്‍ കൊണ്ടിട്ട് നിറച്ചിട്ടിരിക്കുകയാണ്. ഈ കുപ്പികളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ പ്രദേശത്ത് കൊതുക് ശല്യവും വര്‍ധിച്ചിട്ടുണ്ട്. മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.

sameeksha-malabarinews

പ്രേദേശ വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ കെ. വി.അജയ്ലാല്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ മനസിലാക്കി. പിന്നീട് ഇദ്ദേഹം മാലിന്യം നിറഞ്ഞിരിക്കുന്ന വാഹനം അടിയന്തര മായി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്ഷന്‍ അസി.എന്ജിനീയര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കത്ത് തിരൂരങ്ങാടി ആര്‍.ടി.ഒ,പരപ്പനങ്ങാടി പൊലീസ് എന്നിവര്‍ക്ക് കൈ മറിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട് .കാലവര്‍ഷം ശക്തമാവുന്നതിന് മുന്നോടിയായി വാഹനം എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!