Section

malabari-logo-mobile

വേങ്ങരയില്‍ എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു

HIGHLIGHTS : Excise cannabis plants found in Vengara

പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ നടത്തിയ പരിശോധനയില്‍ വേങ്ങരിയില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. വേങ്ങര- ഇരിങ്ങല്ലൂര്‍ റോഡിലെ തട്ടാന്‍പടിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വോട്ടേഴ്‌സിനു സമീപത്തു നിന്നാണ് മൂന്ന് മാസം പ്രായമായ 5 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

സമീപത്തെ ക്വോട്ടേഴ്‌സുകളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ കഞ്ചാവുമായി ബന്ധപ്പെട്ടവരാരെങ്കിലുമാവാം സംഭവത്തിന് പിന്നിലെന്നും ഇതുമായി കൂടുതല്‍ അന്വേഷണം തുടരേണ്ടതുണ്ടെന്നും, പിടിച്ചെടുത്ത ചെടികള്‍ മലപ്പുറം ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കുകമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sameeksha-malabarinews

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, ദിദിന്‍ എം.എം, അരുണ്‍ പാറോല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ എം, എക്‌സൈസ് ഡ്രൈവര്‍ അബ്ദുറഹിമാന്‍ കെ.സി തുടങ്ങിയവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!