സജിതയെ മതം മാറ്റിയിട്ടില്ല; മതം നോക്കിയല്ല സ്‌നേഹിച്ചത്;ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം;റഹ്മാന്‍

പാലക്കാട്: സജിതയെ താന്‍ മതം മാറ്റിയെന്ന ആരോപണം തള്ളി ഭര്‍ത്താവ് റഹ്മാന്‍. താന്‍ സജിതയെ മതം മാറ്റിയിട്ടില്ലെന്നും സജിതയ്ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും മതം നോക്കിയല്ല സ്‌നേഹിച്ചതെന്നും റഹ്മാന്‍ പറഞ്ഞു. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെയെന്നും മതം മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു.

സജിതയെ മതംമാറ്റിയെന്ന തരത്തില്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യത്യസ്ത മതവിഭാങ്ങളില്‍പ്പെട്ട റഹ്മാനും സജിതയും ഇരുവരുടെയും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. മൂന്ന് മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്.

2010 ലാണ് റഹ്മാനും സജിതയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. റഹമാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. കൂട്ടുകാരിയെ കാണാനും സംസാരിക്കാനുമായി സജിത റഹ്മാന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമാവുകയായിരുന്നു. 18 വയസ്സുള്ളപ്പോഴാണ് സജിത റഹ്മാനൊപ്പം ജീവിക്കാന്‍ വീടുവിട്ടിറങ്ങിയത്.

Share news
error: Content is protected !!
Scroll to Top