പെട്രോള്‍ വില വര്‍ധനവ്; കുതിരപുറത്തെത്തി പ്രതിഷേധം

പരപ്പനങ്ങാടി: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ ധര്‍ണ നടത്തി.

പെട്രോള്‍ വില സെഞ്ച്വറിയില്‍ എത്തിച്ച മോഡി സര്‍ക്കാറിന് കുതിരപുറത്തെത്തി പ്രതിഷേധക്കാര്‍ ട്രോഫി സമ്മാനിച്ചു.

സമരം തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ പി ഹംസ കോയ ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍ ശ്രീജിത്ത്,കെപി ഷാജഹാന്‍, പിഒ സലാം, യൂവി സുരേന്ദ്രന്‍, ലത്തീഫ് പാലത്തിങ്ങല്‍, സുധീഷ് പാലശ്ശേരി, അഭിന്‍ കൃഷ്ണ, പാണ്ടി അലി, മുഹമ്മദ് കുട്ടി നഹ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top