Section

malabari-logo-mobile

അമൃതാനന്ദമയി മഠത്തിലെ ദുരൂഹതയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം; എസ്.ഡി.പി.ഐ.

HIGHLIGHTS : പെരിന്തല്‍മണ്ണ: അമൃതാനന്ദമയി മഠത്തിലെ ദുരൂഹതകളെക്കുറിച്ച് സമഗ്ര

SDPI jilla jadha Kuttipuram (1)പെരിന്തല്‍മണ്ണ: അമൃതാനന്ദമയി മഠത്തിലെ ദുരൂഹതകളെക്കുറിച്ച് സമഗ്ര

 

അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്. എസ്.ഡി.പി.ഐ.ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ വിഭജന വികസന ജാഥയുടെ മധ്യമേഖലാ പര്യടനം പൂലാമന്തോളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെഹല്‍ക മേധാവി തരുണ്‍തേജ്പാല്‍ ജയിലിലടക്കപ്പെട്ടതും ജസ്റ്റിസ് ഗാംഗുലി സ്ഥാനഭൃംഷ്ടനാക്കപ്പെട്ടതും സോഷ്യല്‍മീഡിയയില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. അമൃതാനന്ദമയി മഠത്തിനെതിരെ ആരോപണമുന്നയിച്ചത് 20വര്‍ഷം അവിടെ കഴിഞ്ഞ വിദേശവനിതയാണെന്ന വസ്തുത മറച്ചു വച്ച് സോഷ്യല്‍മീഡയയില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് സംഘപരിവാര സ്വാധീനത്തിനു വഴങ്ങിയാണെന്നു സംശയിക്കേണ്ടി വരും

sameeksha-malabarinews

.
മുസാഫര്‍ നഗറില്‍ മുസ്്‌ലിംകള്‍ കൂട്ടക്കുരുതിക്കിരയായപ്പോഴും ഡല്‍ഹിയില്‍ ഗൗസിയ മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ഒന്നും ചെയ്യാതെ മാറി നിന്ന മുസ്്‌ലിംലീഗ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കപട സ്‌നേഹവുമായാണ് മലപ്പുറത്തെത്തുന്നത്. മല

പ്പുറത്തെ നിഷ്‌കളങ്കരായ വോട്ടര്‍മാരെ ഇനിയും പറഞ്ഞു പറ്റിക്കാമെന്ന ലീഗിന്റെ സ്വപ്‌നം പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മധ്യമേഖലാ ജാഥാ ക്യാപ്റ്റന്‍ നാസറുദ്ദീന്‍ എളമരത്തിന് സംസ്ഥാന പ്രസിഡന്റ് പതാക കൈമാറി. മുസ്തഫ കൗമുദി അധ്യക്ഷത വഹിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!