കൈക്കൂലി വാങ്ങിയ വനിത സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

Untitled-1 copyകോഴിക്കോട്: വസ്തുവിന്റെ ആധാരം രജിറ്റര്‍ ചെയ്യാന്‍ 5,000 രൂപ കൈക്കൂലി വാങ്ങിയ വനിത സബ് രജിസ്ട്രാറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചേവായൂര്‍ സബ് രജിസ്ട്രാര്‍ കോഴിക്കോട് പൊയില്‍കാവ് സ്വദേശിനി പി കെ ബീനയാണ് പിടിയിലായത്. ഇവരെ വിജിലന്‍സ് പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

റിട്ട.വില്ലേജ് ഓഫീസറും ഇപ്പോള്‍ ആധാരമെഴുത്തുകാരനുമായ ഭാസ്‌ക്കരനില്‍ നിന്നുമാണ് കൈകൂലി വാങ്ങിയത്. കൈകൂലിയായി ആവശ്യപ്പെട്ട പണം നല്‍കാന്‍ പോകുന്നതിന് മുമ്പ് ഭാസ്‌ക്കരന്‍ വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ 5 ആയിരത്തിന്റെ നോട്ടുകള്‍ ഭാസ്‌ക്കരന്‍ ശനിയാഴ്ച ഉച്ചയോടെ ഓഫീസിലെത്തി ബീനയ്ക്ക് നല്‍കുകയായിരുന്നു. പിന്നാലെ എത്തിയ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രജിസ്ട്രാറുടെ കയ്യില്‍ ഫിനോഫ്തലിന്റെ അംശം കണ്ടെത്തിയെങ്കിലും പണം കണ്ടെത്താനായില്ല. ഇതോടെ ഇവര്‍ കൈകൂലി വാങ്ങിയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഒരുമണിക്കൂറോളം നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ റിക്കോര്‍ഡ് റൂമിലെ രജിസ്റ്ററുകള്‍ക്കിടയില്‍ നിന്ന് പണം കണ്ടെത്തുകയായിരുന്നു. ഇതോടെ ഇവര്‍ കുറ്റം സമ്മതിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top