വള്ളിക്കുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് ശിലാസ്ഥാപനം നടത്തി

വള്ളിക്കുന്ന്: നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ അരിയല്ലൂര്‍ കൊടക്കാട് നിവാസികളുടെ ചിരകാല സ്വപ്‌നമായ വള്ളിക്കുന്ന് റെയില്‍വെ അടിപ്പാലത്തിന്റെ ശിലാസ്ഥാപനം മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിച്ചു. കെഎന്‍എ ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതു സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചേളാരി ദേശീയ പാതയില്‍ നിന്നുള്ള റോഡ് ഈ പുതിയ അടിപ്പാലം വഴി കടലുണ്ടി റോഡുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.

അടിപ്പാല നിര്‍മ്മാണത്തിന് 1 കോടി 92 ലക്ഷം രൂപയാണ് ചിലവാകുക. ഇത് എംഎല്‍എ ഫണ്ടില്‍ നിന്നാകും കണ്ടെത്തുക. 34 കൊല്ലത്തെ വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷന്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ പരിശ്രമ ഫലമായാണ് ഈ മേല്‍പ്പാലം വള്ളിക്കുന്നിന് അനുവദിച്ച് കിട്ടിയത്. ഇതിനെ അനുസ്മരിച്ചുകൊണ്ട് 34 കതിനവെടികള്‍ നാട്ടുകാര്‍ പൊട്ടിച്ച് കൗതുകമായി.

 

Share news
error: Content is protected !!
Scroll to Top