തിരൂരങ്ങാടിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. കെഎന്‍എ ഖാദര്‍ എംഎല്‍എ, സൂഹറ മമ്പാട് എന്നിവര്‍ സംസാരിച്ചു.

എംപി ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും എംഎല്‍എയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടുകളില്‍ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചുമാണ് ഇതിന്റെ കെട്ടിടം ഒരുക്കിയത്.

ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മാര്‍ച്ച് മാസത്തോടെ കേന്ദ്രം പ്രവര്‍ത്തനസജ്ജ്മാകുമെന്ന് മന്ത്രി അറിയിച്ചു.

ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകാതെ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

 

Share news
error: Content is protected !!
Scroll to Top