അടുത്തകാലം വരെ കേരളത്തില്‍ പറമ്പില്‍ തേങ്ങ വീണുകിടന്നാല്‍പോലും എടുക്കാനാളില്ലായിരുന്നു. മാര്‍ക്കറ്റില്‍ തേങ്ങയുടെ വില ചെറുതായൊന്ന് കൂടിയതോടെ തേങ്ങാമോഷണവും തിരികെയെത്തി.
വള്ളിക്കുന്ന് അത്താണിക്കല്‍ കുറിയപ്പാടം റോഡില്‍ വെച്ചാണ് ചാക്കില്‍ നിറച്ചുവെച്ച തേങ്ങ മോഷണം പോയത്. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി എന്‍ കെ ഹംസക്കോയ സമീപത്തെ വീട്ടില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതായിരുന്നു തേങ്ങ. അഞ്ചു ചാക്കുകളിലായി 400 ഓളം തേങ്ങ റോഡരികില്‍ വെച്ച് വാഹനം വിളിക്കാന്‍ ഇയാള്‍ അത്താണിക്കല്‍ പോയി തിരിച്ചുവന്നപ്പോള്‍ ഇവയില്‍ ഒരു ചാക്ക് മാത്രമെ ബാക്കിയുണ്ടായിരുന്നൊള്ളു. ബാക്കി 4 ചാക്കും മോഷ്ടാവ് കൊണ്ടുപോയിരുന്നു. 300 ലധികം തേങ്ങയാണ് ഹംസക്കോയക്ക് നഷ്ടമായത്.




