Section

malabari-logo-mobile

ഇവിഎമ്മുകള്‍ എല്ലാം സുരക്ഷിതം;തെരഞ്ഞെടുപ്പ് കമ്മീഷന്‍

HIGHLIGHTS : ദില്ലി: ഇവിഎമ്മുകള്‍ സുരക്ഷിതമല്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബ...

ദില്ലി: ഇവിഎമ്മുകള്‍ സുരക്ഷിതമല്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലുമാണ് ഇവിഎമ്മുകള്‍ സുരക്ഷിയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഈ ദൃശ്യങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ഇവിഎമ്മുകള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

sameeksha-malabarinews

എന്നാല്‍ എല്ലാ ഇവിഎമ്മുകളും കൃത്യമായ ചട്ടപ്രകാരം തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എല്ലാ ഇടങ്ങളിലും പോളിംഗ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ വെച്ച് സീല്‍ ചെയ്ത് ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും എല്ലായിടത്തും സിസിടിവി ക്യാമറകള്‍ ഉണ്ടെന്നും കേന്ദ്രസേനയുടെ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

അതെസമയം ഇവിഎം കൈകാര്യം ചെയ്യുന്നതില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. പല ബൂത്തുകളില്‍ നിന്നും ഇവിഎം മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയതായി പ്രതിപക്ഷം പരാതിയില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെയായിരുന്നു അവസാനഘട്ടത്തിലെ പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യുപിയിലും ബീഹാറിലും ഇവിഎമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിക്കുന്ന വീയോകളാണ് പുറത്തുവന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!