Section

malabari-logo-mobile

യു.എ.ഇ-യില്‍ നോര്‍ക്ക-റൂട്ട്‌സ് മുഖേന ഇ.ഇ.ജി ടെക്‌നീഷ്യന്‍ നിയമനം

HIGHLIGHTS : യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് മുഖേന ഇ.ഇ.ജി/ന്യൂറോഫിസിയോളജി...

യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് മുഖേന ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്‌നീഷ്യന്‍മാര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നു. 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഇ.ഇ.ജി/ന്യൂറോഫിസിയോളജിയില്‍ ബിരുദം/ 2 വര്‍ഷ ഡിപ്‌ളോമയുള്ള 25നും 30നും മധ്യേ പ്രായമുള്ള ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്‌നീഷ്യന്‍മാര്‍ക്കാണ് നിയമനം.

ശമ്പളം 7000 യു.എ.ഇ ദിര്‍ഹം (ഏകദേശം.1,33,818 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ് . യോഗ്യരായവരെ സ്‌കൈപ്പ് അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റ rmt4.norka@kerala.gov.in എന്ന ഇ-മെയിലേക്ക് മെയ് 27 ന് മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org, 1800-425-3939 (ടോള്‍ ഫ്രീ നമ്പര്‍ ) -ല്‍ ലഭിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!