Section

malabari-logo-mobile

കൂര്‍മ്പാച്ചി മലയില്‍ വീണ്ടും അള്‍ കയറി; രാത്രി തിരിച്ചിറക്കി

HIGHLIGHTS : Al climbs Mount Kurmpachi again; Returned for the night

പാലക്കാട്: ബാബുവിനെ സാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയില്‍ കയറിയ ആളെ രാത്രിയില്‍ തന്നെ താഴെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. മലമ്പുഴ ആനക്കല്‍ സ്വദേശിയെയാണു മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നു കണ്ടെത്തിയത്. എന്നാല്‍ മലയില്‍ വേറെയും ആളുകളുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്നലെ രാത്രി ഒന്‍പതോടെ മലമുകളില്‍ വെളിച്ചം കണ്ടവരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. മലമകളില്‍ പലവട്ടം വെളിച്ചം കണ്ടു. വാളയാര്‍ റേഞ്ച് ഓഫീസര്‍ ആഷിക്കലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

sameeksha-malabarinews

ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും മലയുടെ താഴ്വാരത്തു തമ്പടിച്ചിരുന്നു. ഇതിനിടെയാണു രാധാകൃഷ്ണനെ താഴെയെത്തിച്ചത്. ഇദ്ദഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മലയിടുക്കില്‍ നിന്നും സൈന്യം ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മറ്റ് യാത്രക്കാര്‍ വിലക്കുകള്‍ ലംഘിച്ച് മലയിലേക്ക് കടന്നതാകാമെന്നായിരുന്നു വെളിച്ചം കണ്ടപ്പോള്‍ നാട്ടുകാര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം രാധാകൃഷ്ണനെ കണ്ടെത്തിയതോടെ അവസാനമാകുകയാണ്. പ്രദേശവാസി തന്നെയായ രാധാകൃഷണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!