തിരൂരങ്ങാടി: ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള പാലത്തിങ്ങല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കൈവരികള്‍ തകര്‍ന്നിട്ട് മാസങ്ങളായി. സുരക്ഷ ഭീഷണി ഏറെയുള്ള ഈ ഭാഗത്ത് അധികൃതര്‍ മുന്‍ കരുതലുകള്‍ ഒരുക്കാത്ത സാഹചര്യത്തിലാണ് കൈവരി സ്ഥാപിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപകടം മുന്നില്‍ കണ്ടാണ് പള്ളിപ്പടി യൂണിറ്റ് കമ്മിറ്റി പാലത്തിങ്ങല്‍ പഴയ പാലത്തിന് കൈവരി സ്ഥാപിച്ച് സുരക്ഷ ഒരുക്കിയത്.
എ.ഐ.വൈ.എഫ് പള്ളിപ്പടി യൂണിറ്റ് പ്രസിഡന്റ് റഹീം കുട്ടശ്ശേരി, ജോയിന്‍ സെക്രട്ടറി റഷീദ്. യു, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍, ശാഫി വി.പി, ശംസുദ്ധീന്‍ തോട്ടത്തില്‍, ഹനീഫ.സി, ഹരീശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




