Section

malabari-logo-mobile

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

HIGHLIGHTS : Malappuram District Panchayat with plans to solve the problems of transgender people

മലപ്പുറം:ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജില്ലാപഞ്ചായത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നു. ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാണ് പദ്ധതി രൂപീകരിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി ജില്ലാതലത്തില്‍ ഗ്രാമസഭ വിളിച്ച് ചേര്‍ക്കും. ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാആശുപത്രികളില്‍എന്‍ഡോക്രെനോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. എന്‍ഡോക്രെനോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികളുടേയും ഐ.എം.എയുടെയും സഹായം തേടും.

sameeksha-malabarinews

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെറീന ഹസീബ്, ഫൈസല്‍ എടശ്ശേരി, ശ്രീദേവി പ്രാക്കുന്ന്, സാമൂഹ്യ നീതിവകുപ്പ് ഓഫീസര്‍ വി.വി. സതീദേവി, തിരൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി, ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികളായ നേഹ ജി മേനോന്‍, വിജി റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!